ഒമാൻ ബൊട്ടാണിക് ഗാർഡനിൽ പുതിയ നിക്ഷേപാവസരങ്ങൾ
മസ്‌കത്ത് മുനിസിപ്പാലിറ്റി അപേക്ഷ ക്ഷണിച്ചു
മസ്‌കത്ത്: ഒമാൻ ബൊട്ടാണിക് ഗാർഡനിലെ വിവിധ സേവനങ്ങളുടെ നടത്തിപ്പിനായി താൽപ്പര്യമുള്ള കമ്പനികളിൽ നിന്നും മസ്‌കത്ത് നഗരസഭ അപേക്ഷ ക്ഷണിച്ചു. ബൊട്ടാണിക് ഗാർഡനുമായി സഹകരിച്ചാണ് ഈ പുതിയ നിക്ഷേപാവസരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. സന്ദർശകർക്ക് മികച്ച ഭക്ഷണവും ഷോപ്പിങ് അനുഭവവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
പദ്ധതിയുടെ ഭാഗമായി ദോഫാർ മൗണ്ടൻ കഫേ, ഹജർ മൗണ്ടൻ റസ്റ്റോറന്റ് എന്നിവയുടെ നടത്തിപ്പിനായി നിക്ഷേപകരെ തേടുന്നുണ്ട്. 95 ചതുരശ്ര മീറ്റർ, 62 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കഫേകൾ കൂടാതെ, ലഘുഭക്ഷണങ്ങൾക്കായി നാല് പോപ്പ്-അപ്പ് ഫുഡ് കാർട്ടുകളും സജ്ജീകരിക്കും. കൂടാതെ, സന്ദർശക കേന്ദ്രത്തിൽ ഗാർഡന്റെ തനിമ വിളിച്ചോതുന്ന ഒരു ഗിഫ്റ്റ് ഷോപ്പും ഈ നിക്ഷേപ പദ്ധതിയുടെ ഭാഗമാണ്. താൽപ്പര്യമുള്ള കമ്പനികൾക്ക് കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി nashwa.h.alsinani@mm.gov.om എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.