ഇന്ത്യയില്‍ നിന്നും വാക്സിനെടുക്കാത്തവര്‍ക്കും തിരികെ വരാന്‍ അനുമതി നല്‍കി ഒമാന്‍

ഗൾഫ് രാജ്യങ്ങളിൽ ഒമാൻ മാത്രമാണ് വാക്സിനെടുക്കാത്തവർക്ക് പ്രവേശന അനുമതി പ്രഖ്യാപിച്ചിട്ടുള്ളത്.

Update: 2021-09-01 17:54 GMT
Editor : Suhail | By : Web Desk
Advertising

ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് ആശ്വാസമായി വാക്സിനെടുക്കാത്തവർക്കും തിരികെ വരാമെന്ന പ്രഖ്യാപനവുമായി ഒമാൻ. റെസിഡന്‍റ് വിസക്കാർക്കായിരിക്കും ഈ ആനുകൂല്ല്യം ലഭിക്കുക.

ഇന്ത്യയിൽ നിന്ന് വരുന്നവരുടെ കൈവശം 72 മണിക്കൂർ മുമ്പെടുത്ത ക്യു.ആർ കോഡ് അടങ്ങിയ പി.സി.ആർ പരിശോധനാ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇ-മുഷ്രിഫ് വെബ്സൈറ്റിൽ രജിസ്ട്രേഷന് ഒപ്പം പി.സി.ആർ പരിശോധനക്കുള്ള തുകയും സഹല പ്ലാറ്റ്ഫോം വഴി ഹോട്ടൽ ബുക്കിങ് നടത്തി അതിനുള്ള തുകയും ഓൺലൈനായി അടക്കുകയും വേണം.

ഒമാൻ വിമാനത്താവളത്തിലും ഇവർക്ക് പി.സി.ആർ പരിശോധനയുണ്ടാകും. തുടർന്ന് ഇലക്ട്രോണിക് ട്രാക്കിങ് ബ്രേസ്ലെറ്റ് ധരിച് ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണം.

തുടര്‍ന്ന് എട്ടാമത്തെ ദിവസം വീണ്ടും പി.സി.ആർ പരിശോധനക്ക് വിധയമാകണം. ഗൾഫ് രാജ്യങ്ങളിൽ ഒമാൻ മാത്രമാണ് വാക്സിനെടുക്കാത്തവർക്ക് പ്രവേശന അനുമതി പ്രഖ്യാപിച്ചിട്ടുള്ളത്.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News