മീഡിയവൺ ബ്രേവ് ഹാർട്ട് അവാർഡ് ദാന ചടങ്ങ് നാളെ

പതിനൊന്ന് കൂട്ടായ്മകൾക്കും മൂന്ന് വ്യൿതികൾക്കുമാണ് അവാർഡ് പ്രഖ്യാപിച്ചിട്ടുള്ളത്

Update: 2022-01-16 13:51 GMT
Editor : ubaid | By : Web Desk
Advertising

മസ്കത്ത്: ഒമാനിലെ കോവിഡ് പോരാളികൾക്ക് മീഡിയ വൺ പ്രഖ്യാപിച്ച മീഡിയവൺ ബ്രേവ് ഹാർട്ട് അവാർഡ് വിതരണം ജനവരി പതിനേഴ് തിങ്കളാഴ്ച നടക്കും.വൈകിട്ട് ഏഴിന്  റൂവി ഹൈ സ്ടീറ്റിലെ ഗോൾഡൻ തുലിപ്പ് ഹോട്ടലിലാണ് പരിപാടി. ഗൾഫാർ, എംഫാർ സ്ഥാപകനും, എംഫാർ ഗ്രൂപ്പ് ചെയർമാനുമായ ഡോ:പിമുഹമ്മദലി മുഖ്യാതിഥിയായിരിക്കും . 

പതിനൊന്ന് കൂട്ടായ്മകൾക്കും മൂന്ന് വ്യൿതികൾക്കുമാണ് അവാർഡ് പ്രഖ്യാപിച്ചിട്ടുള്ളത്. ഡിസംബർ ഇരുപത്തിയഞ്ചിന് ഗതാഗത മന്ത്രി ആന്റണി രാജു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, സംവിധായകൻ കമൽ എന്നിവരാണ് മീഡീയവൺ മിഡ് ഈസ്റ്റ് അവറിലൂടെ അവാർഡ് പ്രഖ്യാപനം നടത്തിയത്. വ്യൿതി ഗത അവാർഡിന് കോവിഡ് ബാധിച്ച് മരണപ്പെട്ട ഡോ:രാജേന്ദ്രൻ നായർ, ബ്ലെസ്സി തോമസ്, രമ്യ റജുലാൽ എന്നിവരാണ് അർഹരായത്. ഇവരുടെ ബന്ധുക്കൾ അവാർഡ് ഏറ്റ് വാങ്ങും.

മസ്കത്ത് കെ.എം.സി.സി, കൈരളി ഒമാൻ, പ്രവാസി വെൽഫയർ ഒമാൻ, ഐ.സി.എഫ് ഒമാൻ, സോഷ്യൽ ഫോറം ഒമാൻ, ഒ.ഐ.സി.സി. ഒമാൻ, മലയാളംവിംഗ് മസ്കത്ത്, സലാല കെ.എം.സി.സി, സലാല കൈരളി,  ഇന്ത്യൻ വെൽഫയർ ഫോറം സലാല, പി.സി.എഫ് സലാല എന്നിവരാണ് അവാർഡിന് അർഹരായ പതിനൊന്ന് കൂട്ടായ്മകൾ. ഇവരുടെ ഭാരവാഹികൾ അവാർഡ് ഏറ്റ് വാങ്ങും. 

പരിപാടി മീഡിയ വൺ സീനിയർ ബ്രോഡ് കാസ്റ്റ് ജേർണലിസ്റ്റ് ഷിനോജ് ഷംസുദ്ദീനാണ് നിയന്ത്രിക്കുക. മീഡീയ വൺ മിഡിൽ ഈസ്റ്റ്  എഡിറ്റോറിയൽ ഹെഡ് എം.സി.എ.നാസർ , ഒമാൻ കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.ബി.സലിം എന്നിവർ സംബന്ധിക്കും. ബ്രേവ്  ഹാർട്ട് ഒമാൻ സി.എസ്.ആർ പങ്കാളികളും പ്രത്യേക ക്ഷണിതാക്കളുമാണ് പരിപാടിയിൽ സംബന്ധിക്കുകയെന്ന് ഈവന്റ് കൺവീനർ ഷക്കീൽ ഹസൻ,കോർഡിനേറ്റർ കെ.എ.സലാഹുദ്ദീൻ എന്നിവർ പറഞ്ഞു. മറ്റു ജി.സി.സി രാജ്യങ്ങളിലും മീഡിയ വൺ ബ്രേവ് ഹാർട്ട് അവാർഡ് വിതരണം ഇതിനകം പൂർത്തിയാക്കിയിരുന്നു.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News