ഒമാനിൽ ആശങ്കയുയർത്തി കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന
കഴിഞ്ഞ 24 മണിക്കൂറിനിടെ 42പേർക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമാനിൽ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നിട്ടുണ്ട്.
ഒമാനിൽ ആശങ്കയുയർത്തി കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 42പേർക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമാനിൽ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നിട്ടുണ്ട്.
ഒമാനിൽ കഴിഞ്ഞ മുന്ന് ദിവസത്തിനിടെ 95പേർക്കാണ് കോവിഡ് ബാധിച്ചത്. നിലവിൽ എട്ട് രോഗികളാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ രണ്ട് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒമാനിൽ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നിട്ടുണ്ട്. മഹാമാരിക്കെതിരെയുള്ള പ്രതിരോധം ഊർജിതമാക്കുന്നതിന്റെ ഭാഗമായി ബൂസ്റ്റർ ഡോസിന് അംഗീകാരം നൽകിയിട്ടുണ്ട്. ഇതുരെ 32,000ത്തിലധികം ആളുകൾ മൂന്നാംഡോസ് സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.
ഒമാനിലെ എല്ലാ ഹോട്ടൽ, ടൂറിസ്റ്റ് സ്ഥാപനങ്ങളും കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു . റസ്റ്റോറന്റുകള്‍, മീറ്റിങ് ഹാളുകൾ തുടങ്ങിയവയിൽ ആകെ സൗകര്യങ്ങളുടെ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനെ അനുവദിയുള്ളു. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിർദ്ദേശം കർശനമായി ഉറപ്പ് വരുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നിയമ നടപടികൾക്ക് വിധേയമാകുമെന്നും അധികൃതർ അറിയിച്ചു.