ഒമാനിൽ വിവാഹ മോചനനിരക്ക് കുറഞ്ഞു
2019മായി താരതമ്യം ചെയ്യുമ്പോൾ 8.1 ശതമാനത്തിന്‍റെ കുറവാണുണ്ടായത്
ഒമാനിൽ വിവാഹ മോചനനിരക്ക് കുറഞ്ഞതായി ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട്. 2019മായി താരതമ്യം ചെയ്യുമ്പോൾ 8.1 ശതമാനം കുറവാണ് വന്നിട്ടുള്ളത്.ഒമാനിൽ കഴിഞ്ഞ വര്‍ഷം 3,426 വിവാഹ മോചന സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ചു. 2020ല്‍ ഒരു ദിവസം ശരാശരി 10 വിവാഹ മോചന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് . കഴിഞ്ഞ വർഷം 796 വിവാഹമോചനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മസ്‌കത്ത് ഗവര്‍ണറേറ്റിലാണ്.
ഏറ്റവും കുറവ് വിവാഹ മോചനങ്ങള്‍ മുസന്ദം ഗവര്‍ണറേറ്റിലാണ്റിപ്പോര്‍ട്ട് ചെയ്തത്.18,621 വിവാഹങ്ങളാണ് 2020ല്‍ ഒമാനിൽ രജിസ്റ്റര്‍ ചെയ്തു. 2019നെ അപേക്ഷിച്ച് 2.1 ശതമാനം കുറവാണിതെന്നും ദേശീയ സ്ഥിതി വിവര വിഭാഗം കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്ന ഗവർണറേറ്റുകളകിൽ വടക്കൻ ബാത്തിനയാണ് മുന്നിൽ. മസ്‌കത്ത് ഗവര്‍ണറേറ്റിൽ 3,354 വിവാഹങ്ങൾ രജിസ്റ്റർ ചെയ്തത്. 2019നെ അപേക്ഷിച്ച് 1.9 ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.