രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് നാടുകളിലേക്ക് മടങ്ങുന്നതിനുള്ള പദ്ധതി നീട്ടി ഒമാന്‍

കഴിഞ്ഞ വർഷം നവംബർ 15 നായിരുന്നു ഒമാനിൽ പൊതുമാപ്പ് ആരംഭിച്ചത്.

Update: 2021-08-30 18:17 GMT
Editor : Suhail | By : Web Desk
Advertising

ഒമാനിൽ മതിയായ രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനുള്ള പദ്ധതി സെപ്റ്റംബര്‍ 30 വരെ നീട്ടി. ഇത് ഏഴാം തവണയാണ് ഒമാൻ തൊഴിൽ മന്ത്രാലയം കാലാവധി നീട്ടി നൽകുന്നത്.

ഒമാനിൽ മതിയായ രേഖകളില്ലാത്തവർക്ക് രാജ്യം വിടുന്നതിനായി സെപ്റ്റംബര്‍ 30വരെ അപേക്ഷിക്കാമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. നേരത്തേ ആഗസ്റ്റ് 31വരെയാണ് കാലാവധി നൽകിയിരുന്നത്. ഇനിയും അനധികൃതമായി ഒമാനിൽ തങ്ങുന്നവരുണ്ടെങ്കിൽ ആനുകുല്യം ഉപയോഗപ്പെടുത്തണം.

കഴിഞ്ഞ വർഷം നവംബർ 15 നായിരുന്നു ഒമാനിൽ പൊതുമാപ്പ് ആരംഭിച്ചത്. ഡിസംബർ 31 വരെയായിരുന്നു ആദ്യ ഘട്ടത്തിൽ അനധികൃതമായി ഒമാനിൽ തങ്ങുന്നവർക്ക് രാജ്യം വിടാൻ അധികൃതർകാലാവധി നിശ്ചയിച്ചിരുന്നത്.

പിന്നീടത് വിവിധ ഘട്ടങ്ങളിലായി നീട്ടുകയായിരുന്നു. സ്വകാര്യ മേഖലയിലെ തൊഴില്‍ വിപണി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണു പൊതുമാപ്പ് ആനുകൂല്യം പ്രഖ്യാപിച്ചത്.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News