തദ്ദേശീയമായി നിർമിച്ച ആദ്യ തെർമൽ ഓക്സിഡൈസർ പുറത്തിറക്കി ഒമാൻ

ദോഷകരമായ വാതകങ്ങളും രാസ ഉദ് വമനങ്ങളും കൈകാര്യം ചെയ്യാനുള്ള വ്യാവസായിക സംവിധാനമാണിത്

Update: 2025-12-09 12:27 GMT

മസ്‌കത്ത്: തദ്ദേശീയമായി നിർമിച്ച ആദ്യ തെർമൽ ഓക്സിഡൈസർ പുറത്തിറക്കി ഒമാൻ. രൂപകൽപ്പന, എഞ്ചിനീയറിംഗ്, നിർമാണം, പരീക്ഷണം എന്നിവ പൂർണമായും രാജ്യത്ത് നടത്തിയാണ് ഒമാൻ തങ്ങളുടെ ആദ്യത്തെ തെർമൽ ഓക്സിഡൈസർ ആഭ്യന്തരമായി പുറത്തിറക്കിയത്. ഉൽപ്പാദനത്തിലോ വാതക സംസ്‌കരണത്തിലോ ഉണ്ടാകുന്ന ദോഷകരമായ വാതകങ്ങളും രാസ ഉദ് വമനങ്ങളും കൈകാര്യം ചെയ്യാനുള്ള വ്യാവസായിക സംവിധാനമാണിത്. പ്രധാന വ്യാവസായിക നാഴികക്കല്ലാണ് ഈ നേട്ടം.

എസ്എൽബിയുമായി സഹകരിച്ച് അജിബ പെട്രോളിയം പ്രധാന കരാറുകാരനായി നടത്തുന്ന ഈജിപ്തിലെ മെലൈഹ ഗ്യാസ് പ്രോസസ്സിംഗ് പ്ലാന്റ് പദ്ധതിക്കായാണ് ഈ യൂണിറ്റ് നിർമിച്ചത്. ഫ്‌ളാർഓമാൻ ബ്രാൻഡിലൂടെ മജീസ് ടെക്നിക്കൽ സർവീസസാണ് ഡിസൈൻ, നിർമാണം, ഉൽപ്പാദന പ്രക്രിയകൾ എന്നിവക്ക് മേൽനോട്ടം വഹിച്ചത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News