കെർമാൻ പ്രവിശ്യയിൽ നടന്ന ഇരട്ട സ്ഫോടനത്തിൽ ഒമാൻ അനുശോചിച്ചു

Update: 2024-01-05 05:38 GMT

കെർമാൻ പ്രവിശ്യയിൽ നടന്ന ഇരട്ട സ്ഫോട്ടനത്തിൽ ഒമാൻ അനുശോചിച്ചു. സംഭവത്തിൽ ഇറാനോടും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും ആത്മാർത്ഥമായ അനുശോചനവും അറിയിക്കുകയാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും അപലപിക്കുന്നതിലുള്ള നിരന്തരമായ നിലപാട് ഒമാൻ വിദേശകാര്യ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News