Writer - razinabdulazeez
razinab@321
മസ്കത്ത്: ദേശീയ ദിനത്തോടനുബന്ധിച്ച്, ഒമാന്റെ ചരിത്രം, പാരമ്പര്യം വിവരിക്കുന്ന 'ഒമാൻ ഒഡീസി' പുസ്തകം പ്രകാശനം ചെയ്തു. ലണ്ടനിലെ മെയ്‌സൺ അസൗലൈനിൽ വെച്ച് നടന്ന പ്രത്യേക പരിപാടിയിൽ പൈതൃക ടൂറിസം മന്ത്രാലയവും സാംസ്കാരിക യുവജന മന്ത്രാലയവും ചേർന്നാണ് പുസ്തകം ഔദ്യോഗികമായി പുറത്തിറക്കിയത്. പ്രസിദ്ധീകരണ രംഗത്തെ പ്രമുഖരായ 'അസൗലൈൻ' അവരുടെ യാത്രാ പരമ്പരയുടെ ഭാഗമായാണ് 'ഒമാൻ ഒഡീസി' തയ്യാറാക്കിയത്.