'അർബൻ ഒക്ടോബർ' പരിപാടി; 55 കോടി റിയാലിന്റെ നിക്ഷേപ കരാറുകളിൽ ഒപ്പുവെച്ച് ഒമാൻ

കരാർ ടൂറിസം, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ, പാർപ്പിടം എന്നീ രംഗങ്ങളിൽ

Update: 2026-10-10 12:24 GMT

മസ്‌കത്തിൽ നടന്ന 'അർബൻ ഒക്ടോബർ' പരിപാടിയിൽ 55 കോടി ഒമാനി റിയാലിലധികം (1.43 ബില്യൺ ഡോളർ) മൂല്യമുള്ള നിക്ഷേപ കരാറുകളിൽ ഒമാൻ ഒപ്പുവെച്ചു. ടൂറിസം, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ, പാർപ്പിടം, ചെറുകിട-ഇടത്തരം സംരംഭങ്ങൾ (SME) എന്നീ രംഗങ്ങളിലാണ് കരാറുകൾ. 400 ദശലക്ഷം റിയാൽ മൂല്യമുള്ള 'മദാന' ടൂറിസം കോംപ്ലക്‌സാണ് സുപ്രധാന പദ്ധതി. ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ നടന്ന നിക്ഷേപ ഫോറത്തിലാണ് കരാറുകൾ പ്രഖ്യാപിച്ചത്.

'മദാന' സംയോജിത ടൂറിസം കോംപ്ലക്‌സ് വികസിപ്പിക്കാനായി ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയവും ദോഫാർ ടൂറിസം കമ്പനിയും തമ്മിലാണ് ഏറ്റവും വലിയ കരാർ ഒപ്പുവെച്ചത്. പ്രഖ്യാപിച്ച മൊത്തം പദ്ധതിത്തുകയുടെ മൂന്നിൽ രണ്ട് ഭാഗത്തിലധികവും ഈ പദ്ധതിയുടെ നിക്ഷേപ മൂല്യമാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Gulf Desk

contributor

Similar News