ഒമാനിൽ ഇലക്ട്രോണിക് മാലിന്യങ്ങളുടെ കയറ്റുമതി നിരോധിക്കും

മാർച്ച് 1 മുതലാണ് നിയമം പ്രാബല്യത്തിൽ വരുക

Update: 2026-01-14 11:18 GMT

മസ്കത്ത്: ഒമാനിൽ ഇലക്ട്രോണിക് മാലിന്യങ്ങളുടെ കയറ്റുമതി നിരോധിക്കും. മാർച്ച് 1 മുതലാണ് നിയമം പ്രാബല്യത്തിൽ വരുക. 2026 മുതൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചതായും കയറ്റുമതി പെർമിറ്റുകൾ നൽകുന്നത് നിർത്തിവെച്ചതായും എൻവയോൺമെന്റ് അതോറിറ്റി അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം തുടരും. മാലിന്യ സംസ്‌കരണ മേഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ, രാജ്യത്തെ പ്രാദേശിക മാലിന്യ പുനരുപയോഗ പ്ലാന്റുകളെ പിന്തുണക്കുക എന്നതും ഈ തീരുമാനത്തിന്റെ ലക്ഷ്യമാണ്.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News