ഒമാനിൽ ജനുവരി 15,18 തിയ്യതികളിലെ സുൽത്താന്റെ സ്ഥാനാരോഹണ വാർഷികത്തിനും ഇസ്‌റാഅ് മിഅ്റാജിനും പൊതു അവധി
വാരാന്ത്യ അവധി കൂടി ചേർത്ത് നാല് ദിവസം തുടർച്ചയായി അവധി ലഭിക്കും
Update: 2025-12-28 11:46 GMT
മസ്കത്ത്: ഒമാനിൽ ജനുവരിയിലെ പൊതു അവധികൾ പ്രഖ്യാപിച്ചു. സുൽത്താൻ്റെ സ്ഥാനോഹരണ വാർഷികത്തിന്റെ ഭാഗമായി ജനുവരി 15 നും പ്രവാചകൻ മുഹമ്മദ് നബിയുടെ ആകാശാരോഹണ സ്മരണ പുതുക്കുന്ന ഇസ്‌റാഅ് മിഅ്റാജിൻ്റെ ദിവസമായ ജനുവരി 18 നും രാജ്യത്ത് പൊതു അവധികളായിരിക്കും. വാരാന്ത്യ അവധികൾ കൂടി കണക്കിലെടുത്ത് ജനുവരി 16,17 ദിവസങ്ങളടക്കം തുടർച്ചയായി നാല് ദിവസങ്ങളിൽ അവധി ലഭിക്കും. പൊതു സ്വകാര്യ മേഖലകളിലെ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ ആസൂത്രണം ചെയ്യുന്നതിനായി ദേശീയ-മതപരമായ അവധികൾ ഓരോ വർഷവും മുൻകൂട്ടി പ്രഖ്യാപിക്കുന്ന പുതിയ നയം മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. സ്ഥാപനങ്ങൾക്കും ബിസിനസുകൾക്കും അവരുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി സംഘടിപ്പിക്കാൻ ഈ മുൻകൂർ ഷെഡ്യൂളിങ് സഹായിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.