ഒമാനിൽ സിക്ക വൈറസ്ബാധയില്ല; സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് വ്യാജപ്രചാരണമെന്ന് ആരോഗ്യമന്ത്രാലയം

ഒമാനിൽ സിക്ക വൈറസ് പനി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ചില സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. ഇക്കാര്യത്തിലാണ് വിശദീകരണവുമായി ആരോഗ്യമന്ത്രാലയം എത്തിയിരിക്കുന്നത്.

Update: 2022-04-18 17:33 GMT
Advertising

മസ്‌കത്ത്: ഒമാനിൽ ഇതുവരെ ആർക്കും സിക്ക വൈറസ്ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. ചില സാമൂഹിക മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് നടക്കുന്നത് വ്യാജ പ്രചാരണമാണ്. ഔദ്യോഗിക ഉറവിടങ്ങളിൽനിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കാൻ സ്വദേശികളും വിദേശികളും തയ്യാറാകണമെന്നും ആരോഗ്യമന്ത്രാലയ അധികൃതർ വ്യക്തമാക്കി.

ഒമാനിൽ സിക്ക വൈറസ് പനി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ചില സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. ഇക്കാര്യത്തിലാണ് വിശദീകരണവുമായി ആരോഗ്യമന്ത്രാലയം എത്തിയിരിക്കുന്നത്. ഔദ്യോഗിക ഉറവിടങ്ങളിൽനിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കാൻ സ്വദേശികളും വിദേശികളും തയ്യാറാകണമെന്നും അധികൃതർ വ്യക്തമാക്കി. ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നീ രോഗങ്ങൾ പരത്തുന്ന ഈഡിസ് കൊതുകുകൾ തന്നെയാണ് സിക്ക രോഗത്തിനും കാരണമാകുന്നത്. അതേസമയം ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഊർജിത പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. മസ്‌കത്ത് ഗവർണറേറ്റിൽ ആരോഗ്യമന്ത്രാലയം മുനിസിപ്പാലിറ്റിയുമായി സഹകരിച്ചാണ് കാമ്പയിൻ ഊർജിതമാക്കിയിരിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News