ഫ്രാൻസിലെ അറബ് സാഹിത്യ പുരസ്കാരം ഒമാനി എഴുത്തുകാരി ജോഖ അൽ ഹാർത്തിക്ക്
ലേഡീഡ് ഓഫ് ദി മൂണ്‍ എന്ന നോവലാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. 2019ൽ ജോഖ ഹാർത്തിയുടെ സെലസ്റ്റിയന്‍ ബോഡീസ് എന്ന നോവലിന് ബുക്കർ പുരസ്കാരം ലഭിച്ചിരുന്നു.
ഈ വർഷത്തെ ഫ്രാൻസിലെ അറബ് സാഹിത്യപുരസ്കാരത്തിന് ഒമാനി എഴുത്തുകാരി ജോഖ അൽ ഹാർത്തി അർഹയായി. ലേഡീഡ് ഓഫ് ദി മൂണ്‍ എന്ന നോവലാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. 2019ൽ ജോഖ ഹാർത്തിയുടെ സെലസ്റ്റിയന്‍ ബോഡീസ് എന്ന നോവലിന് ബുക്കർ പുരസ്കാരം ലഭിച്ചിരുന്നു.
അധിനിവേശ കാലത്തിന് ശേഷമുള്ള ഒമാന്റെ പാശ്ചാത്തലത്തില്‍ മൂന്ന് സ്വദേശി വനിതകളുടെ കഥ പറയുന്നതായിരുന്നു നോവലിന്റെ ഇതിവൃത്തം. ബുക്കര്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ അറേബ്യന്‍ എഴുത്തുകാരി കൂടിയാണ് ജോഖ അൽ ഹാർത്തി.
1978ൽ ജനിച്ച അൽ ഹാർത്തി ഒമാനിലും ഇംഗ്ലണ്ടിലുമായായിരുന്നു വിദ്യാഭ്യാസം നേടിയത്. 2011ൽ എഡിൻബർഗ് സർവകലാശാലയിൽനിന്ന് ക്ലാസിക്കൽ അറബിക് സാഹിത്യത്തിൽ പി.എച്ച്.ഡിയും നേടി. ചെറുകഥാ സമാഹാരങ്ങൾ, ബാലസാഹിത്യം, നോവലുകൾ, അക്കാദമിക് ലേഖനങ്ങൾ എന്നിവ രചിച്ചിട്ടുണ്ട്. ഇവരുടെ കൃതികൾ ഇംഗ്ലീഷ്, സെർബിയൻ, കൊറിയൻ, ഇറ്റാലിയൻ, ജർമ്മൻ ഭാഷകളിലേക്ക് വിവർത്തനവും ചെയ്തിട്ടുണ്ട്.