സലാലയിൽ ഇന്ത്യൻ ചരക്കു കപ്പൽ കത്തി ഒരാൾ മരിച്ചു

കപ്പലിൽ പതിനഞ്ച് ജീവനക്കാരാണ് ഉണ്ടായിരുന്നത്

Update: 2022-03-15 09:19 GMT
Editor : ijas

സലാല: യമനിൽ നിന്ന് സലാലയിലേക്ക് വരികയായിരുന്ന ഇന്ത്യൻ ചരക്കു കപ്പലിന് തീപിടിച്ച് ഒരാൾ മരിച്ചു. ഗുജറാത്ത് സ്വദേശി ഹംജൻ ഗനിയാണ് (31)മരിച്ചത്. കപ്പലിൽ പതിനഞ്ച് ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവർ എല്ലാവരും ഗുജറാത്ത് സ്വദേശികളാണ്. ബാക്കി പതിനാല് പേരെയും ഒമാൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തുകയായിരുന്നു.


മരിച്ചയാളുടെ മൃതദേഹം സലാലയിൽ സംസ്കരിക്കും. വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്. രക്ഷപ്പെട്ടവരെ നാട്ടിലയക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി ഇന്ത്യൻ എംബസി കോൺസുലാർ ഏജന്‍റ് ഡോ: കെ.സനാതനൻ അറിയിച്ചു. 

One person was killed when an Indian cargo ship caught fire in Salalah

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News