Writer - razinabdulazeez
razinab@321
മസ്കത്ത്: ഒമാനിലുടനീളം താപനിലയിൽ ഗണ്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത് സൈഖിൽ ആണ്. 3.1°C ആയിരുന്നു ഇവിടുത്തെ താപനില.
പകലിനെ അപേക്ഷിച്ച് രാത്രിയിൽ കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നുണ്ട്. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒമാന്റെ മിക്ക ഭാഗങ്ങളിലും താപനിലയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തി. യാങ്കലിൽ 11.6°C രേഖപ്പെടുത്തിയപ്പോൾ, അൽ ഖാബിൽ, നിസ്‌വ, ഇബ്ര എന്നിവിടങ്ങളിൽ 13°C താപനിലയാണ് രേഖപ്പെടുത്തിയത്. ബിദിയ, ഹൈമ, അൽ മസ്യുന, ഇബ്രി, ബഹ്‌ല, മുഖ്‌ഷിൻ എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങളിലും ഏതാണ്ട് ഇതേ താപനില തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിഎഎ കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. എന്നാൽ അതിരാവിലെ സമയങ്ങളിൽ, പ്രത്യേകിച്ച് ഉയർന്ന പ്രദേശങ്ങളിലും മരുഭൂമികളിലും ശൈത്യകാലത്ത് താപനില കുത്തനെ കുറയുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് പർവതാരോഹകരും ക്യമ്പിങ്ങിന് ഉയർന്ന പ്രദേശങ്ങൾ തെരഞ്ഞെടുക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.