ഷഹീൻ ചുഴലിക്കാറ്റ്; ശുചീകരണ പ്രവർത്തനങ്ങളുമായി സോഷ്യൽ ഫോറം ഒമാൻ

ഒമാന്‍റെ വിവിധയിടങ്ങളില്‍ നിന്നുള്ള നൂറോളം പ്രവർത്തകരാണ് സേവനപ്രവർത്തനങ്ങളിലേര്‍പ്പെട്ടത്.

Update: 2021-10-11 15:48 GMT

ഷഹീൻ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളുമായി സോഷ്യൽ ഫോറം ഒമാൻ. ഒമാന്‍റെ വിവിധയിടങ്ങളില്‍  നിന്നുള്ള നൂറോളം പ്രവർത്തകരാണ്  സേവനപ്രവർത്തനങ്ങളിലേര്‍പ്പെട്ടത്.

 സുവൈഖ്, ഖദറ, ബിദായ, കാബൂറ മേഖലയിലെ ചെളികൾ നിറഞ്ഞ വീടുകൾ, കച്ചവട സ്ഥാപനങ്ങൾ, റോഡ്, കൃഷിസ്ഥലങ്ങൾ, വ്യവസായ യുണിറ്റുകൾ എന്നിവിടങ്ങളാണ് സോഷ്യൽ ഫോറം  പ്രവർത്തകര്‍ ശുചീകരിച്ചത്. ദുരിതത്തിലായ പ്രദേശ വാസികൾക്കുള്ള ഭക്ഷണ കിറ്റുകൾ വരും ദിവസങ്ങളിൽ വിതരണം ചെയ്യുമെന്ന് സോഷ്യൽ ഫോറം  ഭാരവാഹികൾ അറിയിച്ചു. സേവന പ്രവർത്തനങ്ങൾക്ക് നദീർ മാഹി, ഹസ്സൻ കേച്ചേരി, അൻവർ ഖദറ, റിയാസ് കൊല്ലം, റാഫി ബിദായ എന്നിവർ നേതൃത്വം നൽകി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News