എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി ഒമാൻ സുൽത്താൻ
ഒമാനും യു.കെയും തമ്മിലുള്ള വിപുലമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളുടെയും സംയുക്ത താൽപ്പര്യങ്ങൾ സേവിക്കുന്നതിനും മറ്റും സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നു
Update: 2021-12-15 16:37 GMT
ഒമാൻ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി. സ്വകാര്യ സന്ദർശനത്തിനായി ഇംഗ്ലണ്ടിൽ എത്തിയതായിരുന്നു സുൽത്താൻ. പ്രഥമ വനിത അഹദ് ബിൻത് അബ്ദുല്ല ബിൻ ഹമദ് അൽ ബുസൈദിയ്യയും അദ്ദേഹത്തിന്റെ കൂടെയുണ്ട്. ഒമാനും യു.കെയും തമ്മിലുള്ള വിപുലമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളുടെയും സംയുക്ത താൽപ്പര്യങ്ങൾ സേവിക്കുന്നതിനും മറ്റും സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നു. പൊതുവായ ആശങ്കയുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ചയായി.