തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം; സലാലയിലും വിജയാഘോഷം

Update: 2022-06-03 15:46 GMT
Advertising

തൃക്കാക്കര തെരഞ്ഞെടുപ്പ് വിജയം സലാലയിലും കേക്ക് മുറിച്ച് ആഘോഷിച്ചു. ഒ.ഐ.സി.സി സംഘടിപ്പിച്ച ആഘോഷ പരിപാടി പ്രസിഡന്റ് സന്തോഷ് കുമാർ പി.കെ ഉദ്ഘാടനം ചെയ്തു.

സാധാരണക്കരന്റെ മേൽ കെറെയിലിന്റെ മഞ്ഞക്കുറ്റി നാട്ടിയതിലുള്ള തിരച്ചടിയാണ് ഉമ തോമസിന്റെ വൻ വിജയമെന്ന് അദ്ദേഹം പറഞ്ഞു. പിണറായിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ത്യക്കക്കാരയിലേതെന്ന് വനിത സെക്രട്ടറി ധന്യ രാജൻ പറഞ്ഞു. ദീപക് മോഹൻദാസ്, ബാബു കുറ്റ്യാടി എന്നിവർ സംസാരിച്ചു. അജി ഹനീഫ സ്വാഗതവും വിജയൻ നന്ദിയും പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News