കോവിഡ്: സലാലയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു

കൂത്തുപറമ്പ് സ്വദേശി റഈസ്, കൊല്ലം ഉമയനെല്ലൂർ സ്വദേശി രതീഷ് രാജേന്ദ്രന്‍ എന്നിവരാണ് മരിച്ചത്

Update: 2021-07-26 15:09 GMT

കോവിഡ് ബാധിച്ച് സലാലയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി കൊട്ടാരത്തിൽ റഈസ് (36), കൊല്ലം ഉമയനെല്ലൂർ പേരായം സ്വദേശി പുത്തൻവിള വീട്ടിൽ രതീഷ് രാജേന്ദ്രന്‍ (34) എന്നിവരാണ് മരിച്ചത്.

റഈസ് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട്. ടെലി റെസ്റ്റോറന്റ് സനായിയ്യ ബ്രാഞ്ചിലാണ് ജോലി ചെയ്തിരുന്നത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സലാലയിൽ ഖബറടക്കും.

രതീഷ് രാജേന്ദ്രന്‍ മർമൂലിൽ ഹർവീൽ യുണൈറ്റഡ് എന്ന കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. കോവിഡ് ബാധിച്ച് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ ലിജിയും മകനും സലാലയിലുണ്ട്. മൃതദേഹം സലാലയിൽ സംസ്കരിക്കും.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News