ലോകകപ്പ് യോഗ്യത: മുന്നൊരുക്കം ഊർജിതമാക്കി ഒമാൻ

Update: 2025-03-12 17:33 GMT
Editor : Thameem CP | By : Web Desk

മസ്‌കത്ത്: ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള മന്നൊരുക്കം ഊർജിതമാക്കി ഒമാൻ. ഈ മാസം 20ന് ദക്ഷിണ കൊറിയക്കെതിരെയും 25ന് കുവൈത്തിനെതിരെയുമാണ് ഒമാന്റെ മത്സരങ്ങൾ. രണ്ടും എവേ മത്സരങ്ങളാണ്. തുടർന്ന് ജൂണിൽ ടീം ജോർദനെതിരെയും ഫലസ്തീനെയും നേരിടും. 24 അംഗ സ്‌ക്വാഡിൽ പരിചയ സമ്പന്നരെയും പുതുമുഖങ്ങളെയും കോച്ച് റശീദ് ജാബിർ ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച പ്രകടനം നടത്തുന്നവർക്ക് അന്തിമ പട്ടികയിൽ ഇടംകിട്ടും.

പുതുരക്തങ്ങൾക്ക് പ്രധാന്യം നൽകിയുള്ളതാണ് ടീം. സമീപകാലങ്ങളിൽ താരങ്ങൾ നടത്തിയ മികച്ച പ്രകടനമാണ് ദേശീയ ടീമിലേക്ക് യുവതാരങ്ങൾക്ക് വഴി തുറന്നത്. ആഭ്യന്തര ക്യാമ്പ് ഇന്ന് മസ്‌കത്തിൽ ആരംഭിച്ചിട്ടുണ്ട്. കളിക്കാരുടെ ശാരീരികവും സാങ്കേതികവുമായ കഴിവ് വളർത്തുന്നതിലായിരിക്കും ക്യാമ്പ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഗ്രൂപ്പ് ബിയിൽ 11കളിയിൽന്നിന്ന് 14പോയന്റുമായി ദക്ഷികൊറിയ ഏതാണ്ട് ലോകകപ്പ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. ഇത്രയും കളിയിൽനിന്ന് 11 പോയന്റുമായി ഇറാഖാണ് രണ്ടാം സ്ഥാനത്ത്. അഞ്ച് കളിയിൽനിന്ന് എട്ടുപോയന്റുമായി ജോർദാനാണ് തൊട്ടടുത്ത്. ആറ് കളിയിൽനിന്ന് ആറ് പോയിന്റമായി ഒമാൻ നാലും മൂന്നു പോയിന്റുമായി ഫലസ്തീൻ അഞ്ചാം സ്ഥാനത്തുമാണുള്ളത്. അഞ്ച് കളിയിൽനിന്ന് മൂന്ന് പോയിന്റുമായി കുവൈത്താണ് പട്ടികയിൽ പിന്നിൽ.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News