കൊയിലാണ്ടി സ്വദേശി ഖത്തറിൽ മരിച്ചു
40 വർഷത്തോളമായി ഖത്തറിൽ പ്രവാസിയായിരുന്നു
Update: 2025-01-21 15:48 GMT
ദോഹ: കൊയിലാണ്ടി നന്തി 20ാംമൈൽ സ്വദേശി ഖത്തറിൽ മരിച്ചു. പുതുക്കുടി വയൽ ഇസ്മായി(62)ലാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 40 വർഷത്തോളമായി ഖത്തറിൽ പ്രവാസിയായിരുന്ന ഇദ്ദേഹം സ്വകാര്യ സ്ഥാപനത്തിൽ സ്റ്റോർകീപ്പറായി ജോലി ചെയ്യുകയായിരുന്നു.
നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ നാട്ടിലെത്തിക്കുമെന്ന് ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.