നീതി നിർവഹണം വേഗത്തിലാക്കാന്‍ എ.ഐ സാങ്കേതിക വിദ്യയുമായി ഖത്തര്‍

പബ്ലിക് പ്രോസിക്യൂഷൻ ഈയിടെ ചില ഓഫീസുകളിൽ വേഡ്-ടു-ടെക്സ്റ്റ് സേവനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരുന്നു

Update: 2023-05-05 18:54 GMT
Editor : ijas | By : Web Desk

ദോഹ: നീതിനിർവഹണം വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ ഖത്തര്‍. കോടതിയിലെ എഴുത്തുന‌ടപടികള്‍ വേഗത്തിലാക്കുന്നതാണ് സംവിധാനം.

പബ്ലിക് പ്രോസിക്യൂഷൻ ഈയിടെ ചില ഓഫീസുകളിൽ വേഡ്-ടു-ടെക്സ്റ്റ് സേവനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരുന്നു. ഇതിലെ കൃത്യതയും ഗുണനിലവാരവും കാരണം ഉപഭോക്താക്കൾ ഏറെ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പബ്ലിക് പ്രോസിക്യൂഷന് കീഴിൽ നിർമിതബുദ്ധി വ്യാപകമായി നടപ്പാക്കാൻ തീരുമാനിക്കുന്നത്. ഇതോടൊപ്പം എല്ലാ ജുഡീഷ്യൽ പ്രക്രിയകളിലും ഓട്ടോമേഷൻ വികസിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ അവതരിപ്പിക്കാനും പബ്ലിക് പ്രോസിക്യൂഷന് പദ്ധതിയുണ്ട്. 

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News