അക്ഷരസ്നേഹികളേ വരൂ.. വൺ ബുക്, വൺ ദോഹ ഫെസ്റ്റിവലിന് തുടക്കം
ആകർഷകമായി ക്ലാസിക് പുസ്തകങ്ങളുടെ വലിയ ശേഖരം
ദോഹ: ഖത്തർ നാഷണൽ ലൈബ്രറിയുടെ കീഴിലുള്ള ഖത്തർ റീഡ്‌സ് സംരംഭം സംഘടിപ്പിക്കുന്ന വൺ ബുക്, വൺ ദോഹ ഫെസ്റ്റിവൽ ശ്രദ്ധേയമാകുന്നു. ക്ലാസിക് പുസ്തകങ്ങളുടെ വലിയ ശേഖരമൊരുക്കിയ ഫെസ്റ്റിവലിലേക്ക് അക്ഷരസ്നേഹികൾ ഒഴുകിയെത്തുകയാണ്. നവംബർ 2 ന് കതാറ കെട്ടിടത്തിൽ ആരംഭിച്ച പരിപാടി 15 നാണ് സമാപിക്കുന്നത്. അൽ ഹരീരിയുടെ സാഹിത്യപരവും ഭാഷാപരവുമായ മികവിനെ ഉയർത്തിക്കാട്ടുന്ന ഫെസ്റ്റിവൽ, അറബി ഭാഷയോടുള്ള ജനങ്ങളുടെ താത്പര്യം വർധിപ്പിക്കാനും വായനയെ മികച്ച സാംസ്കാരിക പ്രവർത്തനമായി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. കുടുംബങ്ങൾ, വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത മേഖലകൾ ഫെസ്റ്റിവലിന്റെ ആകർഷണമാണ്. ദി ഡെസേർട്ട് ഓഫ് നോളജ് ഫെസ്റ്റിവലിലെ മുഖ്യ ആകർഷകമാണ്. ഡോട്ട്‌ലെസ്സ് അറബിക് ചലഞ്ച്, പ്രോവെർബ്സ് ഓഫ് അൽ ഹരീരി തുടങ്ങിയ വ്യത്യസ്തമായ പരിപാടികളാണ് ഇവിടെ നടക്കുന്നത്.