ഖത്തറിലെ വാണിജ്യ മേളകളിൽ മിന്നൽപരിശോധന;ക്രമക്കേടുകൾ കണ്ടെത്തി

ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന വ്യാപകമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു

Update: 2021-12-13 16:51 GMT
Editor : Dibin Gopan | By : Web Desk
Advertising

ഖത്തറിലെ വാണിജ്യ മേളകളിൽ മിന്നൽപരിശോധന.അനധികൃതമായി വിൽപനയ്ക്ക് വെച്ച തേൻ, ഓയിൽ എന്നിവ പിടിച്ചെടുത്തു. വാണിജ്യ-വ്യവസായ മന്ത്രാലയമാണ് പരിശോധന നടത്തിയത്.

കൃത്യമായ വിവരങ്ങൾ നൽകാതെ വിൽപ്പനയ്ക്ക് വെച്ച വസ്തുക്കളാണ് പിടിച്ചെടുത്തത്. പരിശോധനയിൽ ഇവയ്ക്ക് വേണ്ടത്ര ഗുണനിലവാരമില്ലെന്നും തെളിഞ്ഞു. തെറ്റായ വിവരങ്ങൾ നൽകി ഉൽപ്പന്നങ്ങൾ വിൽക്കുക, പച്ചക്കറികളും മാംസവും ഇറക്കുമതി ചെയ്ത രാജ്യത്തിന്റെ പേര് ഉൾപ്പെടെ മാറ്റുക, ഭക്ഷ്യ യോഗ്യമല്ലാത്ത വസ്തുക്കൾ വിൽക്കുക തുടങ്ങിയ നിരവധി ക്രമക്കേടുകൾ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന വ്യാപകമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കാൾ സെന്റർ വഴിയോ വഴിയോ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയോ മന്ത്രാലയത്തെ അറിയിക്കാം.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News