ഖത്തർ ഇന്ത്യൻ ഓതേഴ്‌സ് ഫോറം ഡിഎൽഎഫ് സാഹിത്യോൽസവത്തിന് നാളെ തുടക്കം
പ്രമുഖ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കും
ദോഹ: ഖത്തർ ഇന്ത്യൻ ഓതേഴ്‌സ് ഫോറം സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യോൽസവത്തിന് നാളെ തുടക്കം. ഐഡിയൽ ഇന്ത്യൻ സ്‌കൂളിലെ അൽ ഖമർ ഹാളിനാണ് പരിപാടി. പ്രമുഖ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കും.
വ്യാഴം വൈകിട്ട് ആറര മുതൽ വെള്ളി രാത്രി പത്തു വരെയാണ് മേള അരങ്ങേറുക. എഴുത്തുകാരൻ കെ. ഇ. എൻ കുഞ്ഞഹമ്മദ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ഭാഷാവിദഗ്ധൻ ഡോ.അശോക് ഡിക്രൂസ്, കവി കെ.ടി.സൂപ്പി, എഴുത്തുകാരി ഷീല ടോമി എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും. സമാപന പൊതു സമ്മേളനത്തോടനുബന്ധിച്ച് സമീർ ബിൻസി, ഇമാം മജ്ബൂർ സംഘത്തിന്റെ സംഗീതസായാഹ്നവും അരങ്ങേറും.
ഫെസ്റ്റിൽ ഏഴു പുസ്തകങ്ങൾ പ്രകാശനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ഫെസ്റ്റ് ഭാരവാഹികളായ ഡോ. സാബു.കെ.സി, അഷ്റഫ് മടിയാരി, അൻസാർ അരിമ്പ്ര, ഹുസൈൻ കടന്നമണ്ണ തുടങ്ങിയവർ പങ്കെടുത്തു.