ഖത്തറിനോടുള്ള സ്നേഹം: പെറുവില്‍ കുഞ്ഞിന് ഖത്തറെന്ന് പേരിട്ട് ദമ്പതികള്‍

ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തിയപ്പോള്‍ ലഭിച്ച ഊഷ്മളമായ വരവേല്‍പ്പാണ് കുഞ്ഞിന് ഖത്തറെന്ന് പേരിടാന്‍ ദമ്പതികളെ പ്രേരിപ്പിച്ചത്

Update: 2023-01-06 19:52 GMT
Editor : ijas | By : Web Desk
Advertising

ദോഹ: ഖത്തറിനോടുള്ള സ്നേഹം മൂലം പെറുവില്‍ കുഞ്ഞിന് ഖത്തറെന്ന് പേരിട്ട് ദമ്പതികള്‍. ലോകകപ്പ് വര്‍ഷത്തില്‍ ഖത്തറിന് പുറമെ നിരവധി മെസിമാരും റൊണാള്‍ഡോമാരുമാണ് പെറുവില്‍ ജനിച്ചത്. ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തിയപ്പോള്‍ ലഭിച്ച ഊഷ്മളമായ വരവേല്‍പ്പാണ് കുഞ്ഞിന് ഖത്തറെന്ന് പേരിടാന്‍ ദമ്പതികളെ പ്രേരിപ്പിച്ചത്.

രാജ്യത്ത് ഓരോ വർഷവും ജനിച്ച കുട്ടികളുടെ പേരുകൾ പെറുവിലെ നാഷനൽ രജിസ്റ്റർ ഓഫ് ഐഡന്‍റിഫിക്കേഷൻ ആൻഡ് സിവിൽ സ്റ്റാറ്റസ് അടുത്ത ജനുവരി ഒന്നിന് പ്രസിദ്ധീകരിക്കും. ഇത്തവണ പ്രസിദ്ധീകരിച്ച പട്ടികയിലാണ് ലോകകപ്പുമായി ബന്ധപ്പെട്ട പേരുകളുടെ ആധിക്യമുള്ളത്.

Full View

ലോകകപ്പിൽ അർജന്‍റീനയെ കിരീട വിജയത്തിലേക്ക് ലയണൽ മെസിയുടെ പേര് 267 കുട്ടികൾക്ക് നൽകിയിട്ടുണ്ട്. ലിയോ എന്ന് പേരുവീണത് 104 പേർക്കും ലോകകപ്പിൽ തിളങ്ങാൻ അവസരം കിട്ടിയില്ലെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയും പെറുവിലെ മാതാപിതാക്കളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.2022ൽ പെറുവിൽ പിറന്നുവീണ മൊത്തം 'ക്രിസ്റ്റ്യാനോ റൊണാൾഡോ'മാരുടെ എണ്ണം 1098 ആണ്. 30285 'റൊണാൾഡോ'മാരാണ് കഴിഞ്ഞ വർഷം ജനിച്ചത്. എഴുന്നൂറിലേറെ കുഞ്ഞു പെലെമാരും പെറുവിലുണ്ട്. എംബാപ്പെ, എംബാപ്പെ, ഗ്രീസ്മാന്‍, ലൂക്ക മോഡ്രിച്ച് എന്നിവരോട് ആരാധനയുള്ള രക്ഷിതാക്കളും ഏറെ.

മെസി കഴിഞ്ഞാല്‍ അര്‍ജന്‍റീന താരങ്ങളേക്കാള്‍ ആരാധകരുള്ളത് അര്‍ജന്‍റീന എന്ന പേരിന് തന്നെയാണ്. 176 അര്‍ജന്‍റീനക്കാരാണ് കഴിഞ്ഞ വര്‍ഷം ജനിച്ചത്. ഹോളിവുഡ് സിനിമയായ അവതാര്‍ വരെ പേരില്‍ ഇടംപിടിച്ചു എന്നതാണ് ഏറെ കൗതുകകരം. 733 അവതാര്‍ കുഞ്ഞുങ്ങളാണ് പെറുവിലുള്ളത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News