മീഡിയവൺ ടീ സ്റ്റോപ് ദോഹ റൺ നാളെ

50 ലേറെ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഓടാനെത്തുന്നത്

Update: 2025-01-23 16:49 GMT

ദോഹ: മീഡിയവൺ ടീ സ്റ്റോപ് ദോഹ റൺ നാളെ നടക്കും. 50 ലേറെ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഓടാനെത്തുന്നത്. മീഡിയവൺ ടീ സ്റ്റോപ് ദോഹ റൺ നടക്കുന്ന അൽബിദ പാർക്കിൽ ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. മത്സരത്തിൽ പങ്കെടുക്കുന്നവർക്കുള്ള ഇലക്ട്രോണിക് ബിബ്, റേസ് കിറ്റ് എന്നിവയുടെ വിതരണം രാത്രിയോടെ പൂർത്തിയായി.

മത്സരം നടക്കുന്ന വേദിയിൽ ബിബും റേസ് കിറ്റും വിതരണം ചെയ്യില്ല. രാവിലെ ഏഴ് മണിക്ക് മത്സരങ്ങൾ തുടങ്ങും. 10 കിലോമീറ്റർ പോരാട്ടമാണ് ആദ്യം നടക്കുക. ഖത്തർ സ്‌പോർട്‌സ് ഫോർ ആൾ ഫെഡറേഷൻ സിഇഒ അബ്ദുല്ല അൽ ദോസരി ഫ്‌ളാഗ് ഓഫ് ചെയ്യും. അഞ്ച് കിലോമീറ്റർ മത്സരവും ഏഴ് മണിക്ക് തന്നെ തുടങ്ങും. മുതിർന്നവർക്കും ജൂനിയേഴ്‌സിനും രണ്ടര കിലോമീറ്റർ കുട്ടികൾക്കായി 800 മീറ്റർ ഇനങ്ങളിലും മത്സരം നടക്കും. പങ്കെടുക്കുന്നവർക്കെല്ലാം മെഡലും വിജയികൾക്ക് പ്രത്യേക മെഡലും ലഭിക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News