റമദാനിൽ ട്രക്കുകൾക്ക് നിയന്ത്രണം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

നിരത്തില്‍ തിരക്കേറിയ സമയങ്ങളിലാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്

Update: 2025-03-02 17:35 GMT
Editor : razinabdulazeez | By : Web Desk

ദോഹ: റമദാനില്‍ റോഡുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും യാത്ര എളുപ്പമാക്കുന്നതിനുമാണ് ട്രക്കുകളുടെ നീക്കത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രാവിലെ 7.30 മുതൽ 10 വരെയും, ഉച്ച 12.30 മുതൽ മൂന്ന് വരെയും, വൈകുന്നേരം അഞ്ച് മുതൽ അർധരാത്രി 12വരെയുമുള്ള സമയങ്ങളിൽ ട്രക്കുകള്‍ക്ക് നിരത്തില്‍ നിരോധനമേര്‍പ്പെടുത്തി. തിരക്കേറിയ സമയങ്ങളില്‍ ട്രക്കുകളെ റോഡുകളില്‍ നിന്നും മാറ്റിനിര്‍ത്തുകയാണ് ലക്ഷ്യം. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമാണ് ഈ നിയന്ത്രണമെന്ന് മന്ത്രാലയം അറിയിച്ചു. രാവിലെ സ്കൂൾ സമയവും, ഉച്ചക്ക് ഓഫീസിന്ന് മടങ്ങുന്ന സമയവുമായതിനാൽ റോഡുകളിൽ തിരക്ക് കൂടും. വൈകുന്നേരങ്ങളിൽ ഇഫ്താറിനും പ്രാർഥനകൾക്കുമായി ജനം പുറത്തിറങ്ങുന്നത് കണക്കിലെടുത്തുമാണ് നിയന്ത്രണം.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News