കാൽനട യാത്രക്കാർക്കായി ഖത്തറിൽ പുതിയ സാങ്കേതിക സംവിധാനം

ഓട്ടോമാറ്റിക് പെഡസ്ട്രിയൻ ക്രോസിങ് സെൻസർ സ്ഥാപിച്ച പോയൻറുകളിൽ കാൽനട യാത്രക്കാർ റോഡ് മുറിച്ചുകടക്കേണ്ട മേഖലയിലെത്തുന്നതോടെ സെൻസർ വഴി തിരിച്ചറിയും

Update: 2021-12-14 16:40 GMT

ഖത്തറിൽ കാൽനട യാത്രക്കാർക്ക് സഹായമായി പുതിയ സാങ്കേതിക സംവിധാനം. ട്രാഫിക് സിഗ്‌നലുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുന്ന സാങ്കേതികവിദ്യ പൊതുമരാമത്ത് അതോറിറ്റി അശ്ഗാലാണ് വികസിപ്പിച്ചത്. ട്രാഫിക് സിഗ്‌നലുകളിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് പെഡസ്ട്രിയൻ ക്രോസിങ് സെൻസർ സാങ്കേതിക വിദ്യയാണ് യാത്രക്കാർക്ക് സഹായകമാകുക. കാൽനടയാത്രക്കാരുടെയും സൈക്ലിസ്റ്റുകളുടെയും റോഡ് മുറിച്ചുകടക്കൽ അനായാസമാക്കുകയാണ് ലക്ഷ്യം.

ആദ്യ ഘട്ടത്തിൽ ദോഹ സിറ്റി സെൻറർ, നാസർ ബിൻ ഖാലിദ് ഇൻറർസെക്ഷൻ, അൽ ജസ്‌റ ഇൻറർസെക്ഷൻ, വാദി അൽ സൈൽ ഇൻറർസെക്ഷൻ, ഫയർ സ്റ്റേഷൻ ഇൻറർസെക്ഷൻ, അൽ ഖലീജ് ഇൻറർസെക്ഷൻ, അൽ ദിവാൻ ഇൻർസെക്ഷൻ എന്നിവടങ്ങളിലാണ് സെൻസർ സ്ഥാപിച്ചത്, വൈകാതെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലെ തിരക്കേറിയ ഇൻറർസെക്ഷനുകളിൽ ഇവ സ്ഥാപിക്കും.

Advertising
Advertising

നിലവിൽ സിഗന്ൽ പോയൻറുകളിൽ ബട്ടൻ അമർത്തിയശേഷം, പച്ച തെളിയുന്നതോടെയാണ് കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ കഴിയുക. എന്നാൽ, ഓട്ടോമാറ്റിക് പെഡസ്ട്രിയൻ ക്രോസിങ് സെൻസർ സ്ഥാപിച്ച പോയൻറുകളിൽ കാൽനട യാത്രക്കാർ റോഡ് മുറിച്ചുകടക്കേണ്ട മേഖലയിലെത്തുന്നതോടെ സെൻസർ വഴി തിരിച്ചറിയും. തിരക്കിനനുസരിച്ച് കാൽനടയാത്രക്കാർക്ക് മുൻഗണന നൽകി ട്രാഫിക് ക്രമീകരിക്കാനും, ആവശ്യാനുസരണം കാൽനടക്കാർക്കുള്ള ഗ്രീൻ സിഗ്‌നൽ നിലനിർത്താനും സെൻസർ വഴി കഴിയും. ദിവസം മുഴുവൻ സമയവും പ്രവർത്തിക്കുന്നരീതിയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News