ദോഹ റണ്ണിന്റെ ഒരുക്കങ്ങൾ പൂർണം; റേസ് കിറ്റ് നാളെ വൈകിട്ട് വരെ സ്വന്തമാക്കാം
Update: 2025-01-22 16:56 GMT
ദോഹ: ഖത്തറിൽ മീഡിയ വൺ നടത്തുന്ന ദോഹ റണ്ണിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. 50 ലേറെ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ദോഹ റണ്ണിൽ ഓടാനെത്തുന്നത്. വലിയ ആവേശത്തോടെയാണ് ഖത്തറിലെ കായിക സമൂഹം ദോഹ റണ്ണിനെ വരവേൽക്കുന്നത്. സി റിങ് റോഡിലെ ഗൾഫ് സിനിമാ സിഗ്‌നലിന് സമീപമുള്ള മീഡിയ വൺ ഓഫീസിൽ നിന്നും റേസ് കിറ്റും ബിബും സ്വന്തമാക്കാം. നാളെയും റേസ് കിറ്റ് വിതരണം ചെയ്യും.വൈകിട്ട് മൂന്ന് മണി മുതലാണ് കൗണ്ടർ ഓപ്പൺ ചെയ്യുക. വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് 10 കിലോമീറ്റർ മത്സരത്തോടെയാണ് ദോഹ റണ്ണിലെ മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നത്. 5കിലോമീറ്റർ, 2.5 കിലോമീറ്റർ, കുട്ടികൾക്കായി 800 മീറ്റർ ഇനങ്ങളിലും മത്സരം നടക്കും