ഖത്തർ-സൗദി മധ്യസ്ഥത: പാകിസ്താനുമായുള്ള അതിർത്തി സംഘർഷം അവസാനിപ്പിച്ച് അഫ്ഗാൻ
സംഘർഷം സംഭാഷണങ്ങളിലൂടെ പരിഹരിക്കണമെന്ന് ഇരു രാജ്യങ്ങളോടും അഭ്യർത്ഥിച്ചിരുന്നു
Update: 2025-10-12 09:57 GMT
പാകിസ്താനുമായുള്ള അതിർത്തിയിലെ സംഘർഷം അവസാനിപ്പിച്ചതായി അഫ്ഗാൻ. ഖത്തറിന്റെയും സൗദി അറേബ്യയുടെയും മധ്യസ്ഥതയെത്തുടർന്നാണ് നീക്കം. അഫ്ഗാൻ സർക്കാരിന്റെ വക്താവ് ദബീഹുല്ല മുജാഹിദ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രണ്ടു രാജ്യങ്ങൾക്കുമിടയിൽ നടന്ന സംഘർഷത്തിൽ 58 പാക് സൈനികർ കൊല്ലപ്പെട്ടതായി ദബീഹുല്ല വ്യക്തമാക്കി. ഒമ്പത് അഫ്ഗാൻ സൈനികർക്കും ജീവൻ നഷ്ടമായിട്ടുണ്ട്.
സംഘർഷം സംഭാഷണങ്ങളിലൂടെ പരിഹരിക്കണമെന്ന് ഖത്തർ ഇരു രാജ്യങ്ങളോടും അഭ്യർത്ഥിച്ചിരുന്നു. സമാധാനശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടർന്ന്, ഖത്തറിന്റെയും സൗദിയുടെയും അഭ്യർത്ഥന മാനിച്ചാണ് അതിർത്തിയിലെ ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ അഫ്ഗാൻ തീരുമാനിച്ചത്.