ഖത്തര്‍ ടൂറിസത്തിന് കരുത്തേകി ചാർട്ടർ വിമാനങ്ങൾ ഉപയോഗിച്ചുള്ള ടൂറിസം പാക്കേജുകൾ

ടൂറിസം മേഖലയ്ക്ക് കരുത്തേകാന്‍ ഖത്തര്‍ ടൂറിസം ആവിഷ്കരിച്ചതാണ് ചാര്‍ട്ടര്‍ വിമാനങ്ങളിലൂടെ സഞ്ചാരികളെ രാജ്യത്ത് എത്തിക്കാനുള്ള പദ്ധതി.

Update: 2023-05-29 19:01 GMT
Editor : abs | By : Web Desk
Advertising

ഖത്തർ: പതിവ് വിനോദ സഞ്ചാര പദ്ധതികൾക്ക് പകരമായി ചാർട്ടർ വിമാനങ്ങൾ ഉപയോഗിച്ചുള്ള ടൂറിസം പാക്കേജുകൾ സഞ്ചാരികളുടെ വരവിന് കൂടുതൽ സഹായിച്ചെന്ന് ഖത്തര്‍ ടൂറിസം. വരും മാസങ്ങളിലും ചാർട്ടർ ബിസിനസ് വിപുലീകരിക്കാൻ പദ്ധതിയുണ്ടെന്നും ഖത്തര്‍ ടൂറിസം സിഇഒ വ്യക്തമാക്കി

ടൂറിസം മേഖലയ്ക്ക് കരുത്തേകാന്‍ ഖത്തര്‍ ടൂറിസം ആവിഷ്കരിച്ചതാണ് ചാര്‍ട്ടര്‍ വിമാനങ്ങളിലൂടെ സഞ്ചാരികളെ രാജ്യത്ത് എത്തിക്കാനുള്ള പദ്ധതി. വിദേശ സഞ്ചാരികളെ ഒരാഴ്ച തങ്ങാന്‍ അനുവദിക്കുന്നതിനാല്‍ ഇത് വലിയ സ്വീകാര്യത നേടിയിരുന്നു. വരും മാസങ്ങളിലും ശൈത്യകാലത്തും ചാർട്ടർ ബിസിനസ് വിപുലീകരിക്കാൻ പദ്ധതിയുണ്ടെന്നും ക്യു.ടി സി.ഒ.ഒ ബെര്‍തോള്‍ഡ് ട്രങ്കല്‍ പറഞ്ഞു. 

ഫ്‌ളൈ അരിസ്താനുമായി സഹകരിച്ച് കസാക്കിസ്ഥാനിലെ രണ്ട് നഗരങ്ങളിലേക്കും പുറത്തേക്കുമായി ആഴ്ചയിൽ നാല് വിമാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2030ഓടെ ആറ് ദശലക്ഷത്തിലധികം അന്താരാഷ്ട്ര സന്ദർശകരെ ആകർഷിക്കുകയെന്ന ഖത്തർ ടൂറിസത്തിന്റെ തന്ത്രപ്രധാന പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ദോഹയുടെ സമ്പന്നമായ കല,, സംസ്‌കാരം, റീട്ടെയിൽ ഓഫറുകൾ തുടങ്ങിയവ അടുത്തറിയാനും അനുഭവിക്കാനും താൽപര്യമുള്ള വിനോദസഞ്ചാരികളുടെ പ്രാഥമിക സ്രോതസ്സായി ഖത്തർ ടൂറിസം കണ്ടെത്തിയ 15 ടാർഗറ്റ് മാർക്കറ്റുകളിലൊന്ന് കസാക്കിസ്ഥാനായിരുന്നു. .

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News