റെക്കോര്‍ഡ് സന്ദര്‍ശകരെ വരവേറ്റ് ഖത്തര്‍; ഹയാ സന്ദര്‍ശക വിസ ആകർഷകമായി

ഖത്തർ അന്താരാഷ്ട്ര ഭക്ഷ്യമേള, ഫ്രീസ്റ്റെൽ കൈറ്റ് വേൾഡ് കപ്പ്, വേൾഡ് ജുഡോ ചാമ്പ്യൻഷിപ്പ്, ഖത്തർ ടെന്നിസ് ഓപൺ, ദോഹ ഡയമണ്ട് ലീഗ് തുടങ്ങിയ നിരവധി മെഗാ മേളകൾക്കും കഴിഞ്ഞ ആറു മാസത്തിനുള്ളിൽ രാജ്യം വേദിയായി.

Update: 2023-07-14 19:27 GMT
Editor : anjala | By : Web Desk
Advertising

ദോഹ: ലോകകപ്പ് ഫുട്ബോളിന് പിന്നാലെ ജിസിസിയില്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുകയാണ് ഖത്തര്‍. കോവിഡ് പൂർവകാലത്തേക്കൾ ഇരട്ടിയോളമാണ് ഇപ്പോഴത്തെ സന്ദർശകരുടെ ഒഴുക്കെന്ന് ഖത്തര്‍ ടൂറിസം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകകപ്പിന് ശേഷം പ്രഖ്യാപിച്ച ഹയാ സന്ദർശക വിസയും സഞ്ചാരികളെ ആകർഷിക്കാനായി നടപ്പാക്കിയ വിവിധ വിനോദ പരിപാടികളുമെല്ലാം ടൂറിസം മേഖലയ്ക്ക് ഗുണം ചെയ്തു.

മെയ്, ജൂൺ മാസത്തിൽ 5.67 ലക്ഷം പേരായിരുന്നു സന്ദർശകരായി എത്തിയത്. കഴിഞ്ഞ പത്തുവർഷത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വന്നതും ഈ മാസങ്ങളിലാണ്. ഈവർഷം ജൂൺ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം 20.54 ലക്ഷം സന്ദർശകരാണ് രാജ്യത്ത് എത്തിയത്. കോവിഡിന് മുമ്പത്തെ വർഷമായ 2019ൽ ഇത് 10.53 ലക്ഷമായിരുന്നു. 2014 മുതലുള്ള പത്തു വർഷത്തിനിടയിൽ ഏറ്റവും വലിയ സന്ദർശക ഒഴുക്കിനാണ് രാജ്യം സാക്ഷ്യം വഹിച്ചതെന്ന് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.

ഖത്തർ അന്താരാഷ്ട്ര ഭക്ഷ്യമേള, ഫ്രീസ്റ്റെൽ കൈറ്റ് വേൾഡ് കപ്പ്, വേൾഡ് ജുഡോ ചാമ്പ്യൻഷിപ്പ്, ഖത്തർ ടെന്നിസ് ഓപൺ, ദോഹ ഡയമണ്ട് ലീഗ് തുടങ്ങിയ നിരവധി മെഗാ മേളകൾക്കും കഴിഞ്ഞ ആറു മാസത്തിനുള്ളിൽ രാജ്യം വേദിയായി. ഇതിനു പുറമെ, രണ്ട് പെരുന്നാളുകളുടെ ഭാഗമായി ഒരു പിടി ആഘോഷങ്ങൾ ഒരുക്കിയതും ജി.സി.സിയിലെയും മറ്റും സന്ദർശകരെ ആകർഷിച്ചു.ഏറ്റവും കൂടുതൽ സന്ദർശകർ സൗദി അറേബ്യയിൽ നിന്നായിരുന്നു. ഇന്ത്യ, ജർമനി രാജ്യക്കാരാണ് തൊട്ടുപിന്നിലുള്ളത്.

Full View

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News