Writer - razinabdulazeez
razinab@321
ദോഹ: സന്ദർശകരെ വരവേൽക്കാൻ ഖത്തറിലെ കടൽത്തീരങ്ങൾ അണിഞ്ഞൊരുങ്ങുന്നു. രാജ്യത്തെ പ്രധാനപ്പെട്ട 18 ബീച്ചുകൾ മോടി പിടിപ്പിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം വ്യക്തമാക്കി. പൊതുബീച്ചുകൾ നവീകരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലുമായി സഹകരിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ സിമൈസ്മ, അൽ വക്റ, സീലൈൻ, തുടങ്ങി എട്ട് പ്രധാന ബീച്ചുകളാണ് ഉൾപ്പെടുന്നത്. അൽ വക്റയിൽ ഇതിനോടകം തന്നെ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് പ്രത്യേകമായി രൂപകൽപ്പന ചെയ്തവ ഉൾപ്പെടെ 200 വൈവിധ്യമാർന്ന മരക്കുടകൾ, 300 പുതിയ ഇരിപ്പിടങ്ങൾ, കുട്ടികൾക്കായി കളിസ്ഥലങ്ങൾ തുടങ്ങിയ സൗകര്യങ്ങളാണ് വന്നത്. വേനൽച്ചൂട് വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാൻ മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ബീച്ചുകളുടെ വൃത്തി ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി.