ഖത്തറിൽ സ്വകാര്യ മേഖലയിലെ റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

മതം പരിഗണിക്കാതെ എല്ലാ തൊഴിലാളികൾക്കും ഇത് ബാധകമാണ്

Update: 2026-02-14 17:21 GMT
Editor : Thameem CP | By : Web Desk

ദോഹ: റമദാനിൽ സ്വകാര്യ മേഖലയിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. ദിവസം ആറ് മണിക്കൂറാണ് പ്രവൃത്തി സമയം. ആഴ്ചയിൽ മുപ്പത്തിയാറ് മണിക്കൂർ.

ഖത്തർ തൊഴിൽ നിയമത്തിലെ 73-ാം വകുപ്പ് പ്രകാരമാണ് റമദാൻ മാസത്തിലെ പ്രവൃത്തി സമയത്തിൽ പുനഃക്രമീകരണം വരുത്തിയത്. മതം പരിഗണിക്കാതെ എല്ലാ തൊഴിലാളികൾക്കും ഇത് ബാധകമാണ്. റമദാൻ ഇതര മാസങ്ങളിൽ ദിവസം എട്ടു മണിക്കൂറാണ് പ്രവൃത്തി സമയം. ആഴ്ചയിൽ നാല്പത്തിയെട്ടു മണിക്കൂറും. കമ്പനികൾക്ക് പ്രവർത്തന സ്വഭാവമനുസരിച്ച് ജീവനക്കാരുടെ ഷിഫ്റ്റുകൾ ക്രമീകരിക്കാം. നിശ്ചിത സമയത്തിൽ കൂടുതൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അധിക വേതനം ഉറപ്പാക്കണം.

അതിനിടെ, റമദാൻ കാലത്ത് ഖത്തർ ഔഖാഫ് മന്ത്രാലയം വിവിധ സാമൂഹിക പരിപാടികൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി മത പ്രഭാഷണങ്ങളും ഖുർആൻ പാരായണവും ആശുപത്രി സന്ദർശനവും മറ്റു മത്സരങ്ങളും നടക്കും. 3.6 ലക്ഷം പേർക്ക് നോമ്പു തുറ വിഭവങ്ങളുമൊരുക്കും.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News