മിലാൻ വിന്റർ ഒളിമ്പിക്‌സിന് സുരക്ഷയൊരുക്കാൻ ഖത്തർ പൊലീസ്

ഖത്തർ പൊലീസിലെ ഉന്നത വിഭാഗമായ 'ലഖ്‌വിയ' സേനയിലെ അംഗങ്ങളാണ് ഇറ്റലിയിൽ എത്തിയിരിക്കുന്നത്

Update: 2026-02-07 17:18 GMT

മിലാൻ: ഇറ്റലിയിലെ മിലാനിൽ നടക്കുന്ന വിന്റർ ഒളിമ്പിക്‌സിന് സുരക്ഷയൊരുക്കാൻ ഖത്തർ പൊലീസും. സുരക്ഷാമേഖലയിൽ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ അപൂർവമായ കാഴ്ചയാണിത്. ഖത്തർ പൊലീസിലെ ഉന്നത വിഭാഗമായ 'ലഖ്‌വിയ' സേനയിലെ 104 അംഗങ്ങളാണ് ഇറ്റലിയിൽ എത്തിയിരിക്കുന്നത്.

'ഖത്തർ പൊലീസിയ' എന്ന് എഴുതിയ നീല ജാക്കറ്റുകളും ചിലർ സൈനിക വേഷവും ധരിച്ചിട്ടുണ്ട്. സ്‌പെഷ്യലൈസ്ഡ് ജീപ്പുകളും മഞ്ഞിലൂടെ സഞ്ചരിക്കാൻ സഹായിക്കുന്ന സ്‌നോമൊബൈലുകളും ഇവർ കൊണ്ടുവന്നിട്ടുണ്ട്.

2025 സെപ്റ്റംബറിൽ ഇറ്റാലിയൻ ആഭ്യന്തരമന്ത്രിയും ഖത്തറും തമ്മിൽ ഒപ്പിട്ട കരാറിന്റെ ഭാഗമായാണ് ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയത്. 2022-ലെ ഫിഫ വേൾഡ് കപ്പ് വിജയകരമായി നിയന്ത്രിച്ച ഖത്തറിന്റെ അനുഭവം പ്രയോജനപ്പെടുത്താനാണ് ഇറ്റലിയുടെ ശ്രമം. ബോംബ് നിർവീര്യമാക്കുന്ന വിദഗ്ധർ, പരിശീലനം ലഭിച്ച നായകൾ, ഭീകരവിരുദ്ധ സേന എന്നിവർ ഖത്തറിൽ നിന്ന് എത്തിയിട്ടുണ്ട്. ഇറ്റാലിയൻ അധികൃതരുടെ നേരിട്ടുള്ള നിർദേശപ്രകാരമായിരിക്കും ഇവർ പ്രവർത്തിക്കുക.

ഇത് കേവലം ഒളിമ്പിക്‌സിനുള്ള സഹായം മാത്രമല്ല. 2022 ലോകകപ്പ് സമയത്ത് ഇറ്റലി ഖത്തറിന് നൽകിയ സഹായത്തിനുള്ള പ്രത്യുപകാരം കൂടിയാണ്. ഊർജ മേഖലക്ക് പുറമെ സുരക്ഷാ കാര്യങ്ങളിലും ഖത്തർ ഇറ്റലിയുടെ ഒരു സുപ്രധാന പങ്കാളിയായി മാറുന്നതിന്റെ സൂചനയാണിത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Byline - അഹമ്മദലി ശര്‍ഷാദ്

Similar News