ഖത്തർ ലോകകപ്പിൽ മത്സരങ്ങൾ നിയന്ത്രിക്കാൻ റോബോട്ടും?

ലൈൻ റഫറിമാരായാണ് റോബോട്ടിനെ ഉപയോഗിക്കുക. നേരത്തെ ക്ലബ് ലോകകപ്പിൽ റോബോട്ട് റഫറിമാരെ പരീക്ഷിച്ചിരുന്നു

Update: 2022-06-09 18:31 GMT

ദോഹ: കാൽപ്പന്ത് കളി ഓരോ ദിവസും ഹൈ ടെക് ആയി കൊണ്ടിരിക്കുകയാണ്. ഏറ്റവും വേഗത്തിൽ കൃത്യമായ തീരുമാനമാണ് ലക്ഷ്യമിടുന്നത്. കളിക്കളത്തിൽ കളിക്കാരും ആരാധകരും ഫിഫയും ആഗ്രഹിക്കുന്ന അതാണ്. ഗോൾ ലൈൻ ടെക്‌നോളജിയും ചിപ്പ് വെച്ച പന്തും വാറുമൊക്കെ ഈ കൃത്യതയ്ക്ക് വേണ്ടിയാണ് ഫിഫ അവതരിപ്പിച്ചത്. പക്ഷെ ഓഫ് സൈഡ് തീരുമാനങ്ങൾ റഫറിമാർക്കും ഇന്നും തലവേദനയാണ്. പലപ്പോഴും വല കുലുങ്ങിയ പന്തുകൾ ഗോളല്ലെന്ന് മാറ്റിപ്പറയേണ്ടി വന്നിട്ടുണ്ട്. ഈ പ്രതിസന്ധി തീർക്കാൻ ഖത്തർ ലോകകപ്പിൽ മത്സരങ്ങൾ നിയന്ത്രിക്കാൻ റോബോട്ട് കളത്തിലിറങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്. ലൈൻ റഫറിമാരായാണ് റോബോട്ടിനെ ഉപയോഗിക്കുക. നേരത്തെ ക്ലബ് ലോകകപ്പിൽ റോബോട്ട് റഫറിമാരെ പരീക്ഷിച്ചിരുന്നു.

Advertising
Advertising

രണ്ട് കണ്ണുള്ള റഫറിക്ക് പകരം പത്ത് ക്യാമറക്കണ്ണുകൾ, ഓരോ താരത്തിന്റെയും ശരീരത്തിലെ 29 പോയിന്റുകൾ ഈ ക്യാമറകൾ ട്രാക്ക് ചെയ്യും. ഖത്തർ ലോകകപ്പിലെ 8 വേദികളിൽ നാലെണ്ണത്തിലും അറബ് കപ്പ് സമയത്തും ക്ലബ് ലോകകപ്പ് സമയത്തും ഈ റോബോട്ടുകളെ നേരത്തെ പരീക്ഷിച്ചിട്ടുണ്ട്. അതേ സമയം റോബോട്ടുകളെ കളത്തിലിറക്കുന്നതിനെതിരെ ഫിഫ റഫറി ചീഫ് കൊളിന പ്രതിഷേധമറിയിച്ചിട്ടുണ്ട്. എന്തായാലും ദോഹയിൽ നടക്കുന്ന ഇൻറർനാഷണൽ ഫുട്‌ബോൾ അസോസിയേഷൻ ബോർഡിന്റെ വാർഷിക യോഗത്തിൽ ഇക്കാര്യത്തിൽ വ്യക്തത വന്നേക്കും.


Full View

Robot to control matches at Qatar FIFA World Cup?

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News