ഫലസ്തീന്‍ ജനതയ്ക്ക് നീതി ലഭിക്കണം; പിന്തുണ ആവര്‍ത്തിച്ച് ഖത്തര്‍

Update: 2022-05-22 16:46 GMT

ഫലസ്തീന്‍ വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്ന് ഖത്തര്‍. ഫലസ്തീന്‍ ജനതയ്ക്ക് നീതി ലഭിക്കണം. ഇതിനായി അന്താരാഷ്ട്ര ഇടപെടല്‍ വേണം. ഈജിപ്തില്‍ നടന്ന അറബ് ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്റെ അടിയന്തര യോഗത്തിലാണ് ഖത്തര്‍ നിലപാട് വ്യക്തമാക്കിയത്.

ശൂറാ കൌണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ഗാനിം ആണ് ഖത്തറിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. അല്‍ജസീറ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബു ആഖിലയുടെ കൊലപാതകത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News