ഖത്തറിൽ പുതുക്കിയ ചികിത്സാ നിരക്ക് ആദ്യഘട്ടത്തില്‍ സന്ദര്‍ശകര്‍ക്ക് മാത്രം ബാധകം

നീതിന്യായ മന്ത്രാലയത്തിന്റെ ഗസറ്റ് വിജ്ഞാപനത്തിന് ‌പിന്നാലെയാണ് ആരോഗ്യ മന്ത്രാലയം വ്യക്ത വരുത്തിയത്.

Update: 2023-10-05 17:56 GMT

ദോഹ: ഖത്തറിലെ പൊതുമേഖലാ ആശുപത്രികളില്‍ പ്രഖ്യാപിച്ച ചികിത്സാ നിരക്കുകള്‍ ആദ്യഘട്ടത്തില്‍ ബാധകമാകുക സന്ദര്‍ശകര്‍ക്ക് മാത്രം. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും നിരക്കുകള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം വിജ്ഞാപനം പുറത്തിറക്കിയിരുന്നു.

നീതിന്യായ മന്ത്രാലയത്തിന്റെ ഗസറ്റ് വിജ്ഞാപനത്തിന് ‌പിന്നാലെയാണ് ആരോഗ്യ മന്ത്രാലയം വ്യക്ത വരുത്തിയത്. താമസക്കാർക്കോ സ്വദേശികൾക്കോ ഈ നിരക്കുകൾ ബാധകമായിരിക്കില്ല. ഹമദിലും പി.എച്ച്.സി.സിയിലും നിലവിലെ സംവിധാനങ്ങൾ തുടരുമെന്നും അറിയിച്ചു. താമസക്കാർക്കായി നടപ്പാക്കുന്ന നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പൂർണമായും പ്രാബല്ല്യത്തിൽ വന്ന ശേഷമായിരിക്കും പുതിയ നിരക്കുകൾ ബാധകമാവുന്നത്.

ചികിത്സയുടെയും സേവനങ്ങളുടെയും ചിലവ് മാനദണ്ഡമാക്കിയാണ് പി.എച്ച്.സി.സിയിലെയും ഹമദിലെയും നിരക്കുകൾ നിശ്ചയിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി മുതൽ തന്നെ സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയിരുന്നു.

അടിയന്തര മെഡിക്കൽ സാഹചര്യം, അപകടം തുടങ്ങിയവയിൽ ചികിത്സാ പരിരക്ഷ ഉറപ്പുനൽകുന്നതാണ് സന്ദർശകർക്കുള്ള ആരോഗ്യ ഇൻഷുറൻസുകൾ. മറ്റ് അധിക ഇൻഷുറൻസ് പാക്കേജുകൾ വഴി സന്ദർശകർക്ക് കൂടുതൽ പരിരക്ഷ ലഭിക്കുന്നതിനും ഇതുവഴി കഴിയും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News