ലോകകപ്പ് അരങ്ങേറ്റം; ഖത്തർ ടീമിന്റെ തയ്യാറെടുപ്പുകൾ കാണാൻ ആരാധകർക്കും അവസരം

ഇന്ന് വൈകിട്ട് നാല് മുതൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും

Update: 2022-10-02 07:22 GMT

ലോകകപ്പ് ഫുട്‌ബോളിൽ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്ന ആതിഥേയരായ ഖത്തർ ഫുട്‌ബോൾ ടീമിന്റെ തയ്യാറെടുപ്പുകൾ നേരിൽ കാണാൻ ആരാധകർക്കും അവസരമൊരുങ്ങുന്നു.

ഇന്ന് അൽ സദ്ദ് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന പരിശീലനം നേരിൽ വീക്ഷിക്കുന്നതിനാണ് ആരാധകർക്ക് അവസരമുള്ളതായി അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ട് നാല് മുതൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News