20 ലക്ഷം ഹാജിമാർ മിനായിലെത്തി; അറഫയിൽ ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമം

ഇന്ത്യക്കാരായ ഒന്നേ മുക്കാൽ ലക്ഷം ഹാജിമാരടക്കം നാളെ പുലർച്ചെ മുതൽ അറഫാ സംഗമത്തിനായി തയ്യാറെടുക്കുകയാണ്

Update: 2023-06-26 16:54 GMT
Editor : banuisahak | By : Web Desk
Advertising

മക്ക:ഹജ്ജ് കർമങ്ങൾക്ക് തുടക്കം കുറിച്ച് 20 ലക്ഷത്തിലേറെ ഹാജിമാർ മിനായിലെത്തി. ഇന്ത്യക്കാരായ ഒന്നേ മുക്കാൽ ലക്ഷം ഹാജിമാരടക്കം നാളെ പുലർച്ചെ മുതൽ അറഫാ സംഗമത്തിനായി തയ്യാറെടുക്കുകയാണ്. നാളെ ഉച്ചക്ക് മുന്നോടിയായി മുഴുവൻ ഹാജിമാരും അറഫയിലെത്തും.

ഇന്നലെ മുതൽ ഹാജിമാർ മിനായിലേക്ക് നീങ്ങിയിരുന്നു. ഇന്ത്യൻ ഹാജിമാരെല്ലാം രാത്രിയോടെ മിനായിലെത്തി. പകലും രാവും പ്രാർഥനകളോടെ ഹാജിമാർ മിനായിൽ തങ്ങുകയാണ്. നാളെ നടക്കുന്ന ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിനുള്ള മുന്നൊരുക്കം കൂടിയാണ് മിനായിലെ ഈ താമസം.

ആഭ്യന്തര ഹാജിമാരും എത്തിയതോടെ 20 ലക്ഷത്തിലേറെ ഹാജിമാരുണ്ടിപ്പോൾ മിനാ താഴ്‍വരയിലുള്ള തമ്പുകളിൽ. ഇന്ത്യൻ ഹാജിമാർ ഇന്ന് അർധ രാത്രിക്ക് ശേഷം അറഫയിലേക്ക് നീങ്ങിത്തുടങ്ങും. മിനായിൽ നിന്നും ബസ്, മെട്രോ ട്രയിൻ എന്നിവ വഴിയാണ് ഹാജിമാർ അറഫയിലേക്ക് നീങ്ങുക.

84,000 ഇന്ത്യൻ ഹാജിമാർകക് മെട്രോ ടെയിൻ ടിക്കറ്റുണ്ട്. 11252 മലയാളി ഹാജിമാരും ഇത്തവണയുണ്ട്. ഹജ്ജ് കർമങ്ങൾക്കായെത്തി മരണപ്പെട്ട ഹാജിമാർക്കായി ബന്ധുക്കൾക്ക് ഹജജ് നിർവഹിക്കാം. വർണ വർഗ ദേശ ഭാഷാ ഭേദമില്ലാതെ ജനലക്ഷങ്ങൾ സംഗമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് കാത്തിരിക്കുകയാണ് മിനായിൽ ഹാജിമാർ

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News