അനധികൃതം: റിയാദിൽ 22 അറവുശാലകൾക്ക് പൂട്ട്

കൃത്യമായ ലൈസൻസോ സൗകര്യങ്ങളോ അറവുശാലകൾക്കില്ലെന്ന് അധികൃതർ കണ്ടെത്തി

Update: 2026-01-07 09:56 GMT
Editor : razinabdulazeez | By : Web Desk

റിയാദ്: റിയാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമവിരുദ്ധമായും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിച്ചിരുന്ന 22 അറവുശാലകൾ അധികൃതർ അടച്ചുപൂട്ടി. ഫീൽഡ് സർവേയുടെ ഭാ​ഗമായി നടത്തിയ പരിശോധനയിലാണ് നടപടി. കൃത്യമായ ലൈസൻസോ സൗകര്യങ്ങളോ അറവുശാലകൾക്കില്ലെന്ന് അധികൃതർ കണ്ടെത്തി. പരിശോധനയുടെ ഭാഗമായി ഏകദേശം 41 ആടുകളെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. ഇത്തരം അനധികൃത കേന്ദ്രങ്ങളിൽ നിന്ന് ഇറച്ചി വാങ്ങുന്നത് ഒഴിവാക്കണമെന്നും, അംഗീകൃത അറവുശാലകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News