Writer - razinabdulazeez
razinab@321
റിയാദ്: സൗദി അറേബ്യയിലെ അൽ-ഖർജ് സൈനിക കേന്ദ്രം ലക്ഷ്യം വെച്ചെത്തിയ മൂന്ന് ക്രൂയിസ് മിസൈലുകൾ തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. ഇന്നലെയും അൽ ഖർജിൽ ഉണ്ടായ ആക്രമണ ശ്രമം സൗദി പ്രതിരോധിച്ചിരുന്നു. 10 ഡ്രോണുകളും 2 ക്രൂയിസ് മിസൈലുകളുമാണ് ആക്രമണത്തിൽ പ്രതിരോധ സേന തകർത്തത്. ഇന്നലെ സൗദിയിലെ റാസ്തനൂറയിലുള്ള അരാംകോ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.