Writer - razinabdulazeez
razinab@321
റിയാദ്: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ മഴ, പൊടിക്കാറ്റ് മുന്നറിയിപ്പുകൾ തുടരുന്നതിനാൽ അസീർ മേഖലയിൽ ഇന്നും ക്ലാസുകൾ ഓൺലൈൻ വഴി ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മദ്റസത്തീ പ്ലാറ്റ്ഫോമിലൂടെയായിരിക്കും ക്ലാസുകൾ. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അതോറിറ്റി വ്യക്തമാക്കി.
അസീർ മേഖലയിൽ അബഹ, അഹദ് റാഫിദ, ഖമീസ് മുഷൈത്ത്, തനൂമ, അൽ നമാസ്, ബൽഖർൻ എന്നിവിടങ്ങളിലെ സ്കൂളുകൾക്കാണ് ബാധകമാകുക. ഇന്നലെ അസീർ, കിഴക്കൻ പ്രവിശ്യ, നജ്റാൻ മേഖലകളിൽ ക്ലാസുകൾ ഓൺലൈൻ വഴി ആയിരുന്നു.