2025 നാലാം പാദം;സൗദിയിൽ ബസ് സർവീസ് ഉപയോ​ഗിച്ചത് 8.8 ലക്ഷത്തിലധികം യാത്രക്കാർ

ഏറ്റവും കൂടുതൽ യാത്രക്കാർ മക്കയിലാണ്

Update: 2026-01-13 08:55 GMT
Editor : razinabdulazeez | By : Web Desk

റിയാദ്: സൗദി അറേബ്യയിലെ ബസ് സർവീസുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തിയതായി പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. 2025 ന്റെ നാലാം പാദത്തിൽ (ഒക്ടോബർ - ഡിസംബർ) 8,84,000 ലധികം യാത്രക്കരാണ് സർവീസ് ഉപയോ​ഗപ്പെടുത്തിയത്. ഈ കാലയളവിൽ ആകെ 43,200 ലധികം ബസ് സർവീസുകളും നടത്തി. ഏറ്റവും കൂടുതൽ യാത്രക്കാർ മക്കയിലാണ്. ഇവിടെ 2,59,600 പേ‌രാണ് സർവീസ് ഉപയോ​ഗപ്പെടുത്തിയത്.

റിയാദിൽ 1,98,400 യാത്രക്കാരും കിഴക്കൻ പ്രവിശ്യയിൽ 1,32,600 പേരും മദീനയിൽ 61,500 പേരും അസീറിൽ 55,400 പേരും സർവീസ് ഉപയോ​ഗപ്പെടുത്തി. തബൂക്ക്: 44,500, ജസാൻ: 26,900, വടക്കൻ അതിർത്തി മേഖല: 26,800, ഖസീം: 23,600 ഹാഇൽ: 18,400, അൽ ജൗഫ്: 14,100, നജ്‌റാൻ: 13,900, അൽ ബഹ: 8,100 എന്നിങ്ങനെയാണ് മറ്റുള്ള പ്രവിശ്യകളിലെ കണക്കുകൾ.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News