അൽ ഉലയിൽ പുരാതന ശിലാചിത്രങ്ങളുടെ വൻ ശേഖരം കണ്ടെത്തി

മൃഗരൂപങ്ങളും മനുഷ്യരൂപങ്ങളും ഉൾപ്പെടുന്നതാണ് ചിത്രങ്ങൾ

Update: 2026-09-28 14:47 GMT

റിയാദ്: സൗദിയിൽ 19,000ത്തിലേറെ പുരാതന ശിലാചിത്രങ്ങൾ കണ്ടെത്തിയതായി റോയൽ കമ്മീഷൻ. അൽ ഉലയിൽ നിന്നാണ് ശിലാചിത്രങ്ങളുടെ അപൂർവ ശേഖരം കണ്ടെത്തിയത്. 66,000ത്തിലേറെ മൃഗരൂപങ്ങളും 11,000ത്തിലേറെ മനുഷ്യരൂപങ്ങളും ഉൾപ്പെടുന്നതാണ് പുരാവസ്തു പഠനങ്ങളിലും സർവേയിലും രേഖപ്പെടുത്തിയ ചിത്രങ്ങൾ. 12,000 വർഷത്തിലേറെ പഴക്കമുള്ള മനുഷ്യജീവിതത്തിന്റെ രേഖകളാണ് പാറകളിൽ പതിഞ്ഞിരിക്കുന്നതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

മനുഷ്യ ജീവിതരീതികളിലുണ്ടായ മാറ്റങ്ങൾ, മൃഗങ്ങളുമായുള്ള ബന്ധം, പരിസ്ഥിതി വ്യതിയാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ നൽകുന്നതാണ് കണ്ടെത്തൽ. അൽഉല പ്രദേശത്ത് നിന്ന് അപ്രത്യക്ഷമായ ചില മൃഗങ്ങളുടെ ചിത്രങ്ങളും പാറകളിൽ കണ്ടെത്തിയിട്ടുണ്ട്. യുദ്ധരംഗങ്ങളും മനുഷ്യരും അവരുടെ കന്നുകാലികളും വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന രംഗങ്ങളും ചിത്രത്തിൽ കാണാം. ചിത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബോധവത്കരണ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ഈ വർഷം അവസാനം വരെ തുടരുന്നതാണ് ക്യാമ്പയിൻ.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Gulf Desk

contributor

Similar News