അല്‍ഹസ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കം

100 കോടി റിയാലിന്‍റെ വ്യത്യസ്ത പദ്ധതികള്‍ നടപ്പിലാക്കും

Update: 2026-01-03 16:14 GMT
Editor : razinabdulazeez | By : Web Desk

ദമ്മാം: സൗദി അല്‍ഹസ വികസന പദ്ധതികള്‍ക്ക് നാളെ തുടക്കമാകും. മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രി മാജിദ് അൽ-ഹൊഗൈലി, കിഴക്കൻ പ്രവിശ്യാ ഗവർണർ സൗദ് ബിൻ നായിഫ് രാജകുമാരന്‍ എന്നിവര്‍ ചേര്‍ന്ന് പദ്ധതികള്‍ പ്രഖ്യാപിക്കും. നൂറ് കോടി റിയാലിന്‍റെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. പുതിയ സൗകര്യങ്ങളും സേവനങ്ങളും ഉൾപ്പെടുത്തി, അൽ-ഹസ ഡേറ്റ്‌സ് ഫെസ്റ്റിവലിന്‍റെ പതിനൊന്നാം പതിപ്പിനും തിരശ്ശീല ഉയരും. വിത്ത് ഡേറ്റ്‌സ്, ഇറ്റ്സ് സ്വീറ്റർ" എന്ന തലക്കെട്ടിലാണ് ഇത്തവണത്തെ മേള സംഘടിപ്പിക്കുന്നത്. മേഖലയെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക, ടൂറിസം മേഖലയാക്കി വളര്‍ത്തുകയാണ് പ്രധാന ലക്ഷ്യം.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News