അല്‍കോബാര്‍ സൗഹൃദ വേദി കലണ്ടർ പുറത്തിറക്കി
അല്‍കോബാര്‍ ദോസരി ഹോസ്പിറ്റലിൽ വെച്ച് നടന്ന ചടങ്ങ് ഡോക്ടര്‍ സന്തോഷ് മാധവന്‍ ഉദ്ഘാടനം ചെയ്തു
Update: 2026-01-12 13:57 GMT
ദമ്മാം: അല്‍കോബാര്‍ സൗഹൃദവേദിയുടെ 2026 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു. അല്‍കോബാര്‍ ദോസരി ഹോസ്പിറ്റലിൽ വെച്ച് നടന്ന ചടങ്ങ് ഡോക്ടര്‍ സന്തോഷ് മാധവന്‍ ഉദ്ഘാടനം ചെയ്തു. സൗഹൃദവേദി സെക്രട്ടറി അഷ്‌റഫ് പെരിങ്ങോം, പ്രസിഡന്റ് റസാഖ് ബാവു, വൈസ് പ്രസിഡന്റ് മുസ്തഫ നാണിയൂർ നമ്പ്രം, സഹ രക്ഷാധികാരി ഷിബു പുതുക്കാട്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാനവാസ് മണപ്പള്ളി, നസീറ അഷ്‌റഫ്, കെ.സ്.വി അംഗങ്ങളായ ലിസമ്മ ഷിബു, റാസിന, അൻസാരി അനീഫ, ഷുക്കൂർ എ.പി. എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.