മേഖലയിലെ പ്രത്യേക സാഹചര്യം; എണ്ണ കയറ്റുമതി യാമ്പുവിലേക്ക് മാറ്റി സൗദി അരാംകോ

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടർന്നാണ് നീക്കം

Update: 2026-03-08 03:54 GMT
Editor : razinabdulazeez | By : Web Desk

റിയാദ്: മേഖലയിലെ പ്രത്യേക സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി എണ്ണക്കയറ്റുമതി താൽക്കാലികമായി ചെങ്കടൽ തീരത്തെ യാമ്പു തുറമുഖത്തേക്ക് മാറ്റുന്നതായി സൗദി അരാംകോ അറിയിച്ചു. ആഗോള വിപണിയിലേക്കുള്ള എണ്ണ വിതരണം തടസ്സമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് അരാംകോ വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് വഴിയുള്ള കയറ്റുമതി പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് യാമ്പുവിലേക്ക് മാറ്റുന്നത്. അതേസമയം ഈ നീക്കം വിലക്കയറ്റത്തിനും ഉൽപാദനത്തിൽ കുറവ് വരാനും കാരണമാകും. നിലവിലെ സംഭവവികാസങ്ങൾ കമ്പനി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സ്ഥിതിഗതികൾ ശാന്തമാകുന്ന മുറയ്ക്ക് കയറ്റുമതി പഴയ രീതിയിലേക്ക് മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അരാംകോ അറിയിച്ചു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News